ഡൽഹി: മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു മാതൃകയായി. ഇന്ത്യാ ഭരണചരിത്രത്തിലെ ഏറ്റവും തരം താണ പ്രസ്താവനകളിലൂടെ മോദി സർക്കാരിൻ്റെ കഴിവുകേടുകൾ മറച്ചു വച്ച ഒരു മന്ത്രിയായിരുന്നു സ്മൃതി ഇറാനി . അഭിമാനതാരമായി ബിജെപി ഉയർത്തിക്കാട്ടിയിരുന്ന ഇവരാണ് രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തേയും ഏറ്റവുമധികം അവഹേളിച്ചിരുന്നത്. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിനും തുടർന്ന് നിർബന്ധിതമായി ഔദ്യോഗിക വസതിയിൻ നിന്ന് കുടിയൊഴിപ്പിക്കുന്നതിനുമെല്ലാം പ്രോത്സാഹനം നൽകുന്നതിലും ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിലും ബിജെപിയിൽ നേതൃത്വം നൽകിയത് സ്മൃതിയായിരുന്നു. 2 തവണയും അമേത്തിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതിയുടെ വിജയം എന്നും സംശയത്തിൻ്റെ നിഴലിലായിരുന്നു. എന്നാൽ വ്യക്തിത്വ പരമായ സവിശേഷതകളുള്ള രാഹുൽ ഗാന്ധി ഒരിക്കൽ പോലും സ്മൃതിക്കെതിരെയോ ബിജെപി മുന്നോട്ടുവച്ച അവഹേളന രാഷ്ട്രീയത്തിനെതിരെയോ നിലവാരമില്ലാത്ത ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത്തവണ 5 ലക്ഷം വോട്ടിന് വിജയിക്കുമെന്ന് വീമ്പിളക്കി അമേത്തിയിൽ മത്സരിച്ച സ്മൃതി വയനാട്ടിൽ രാഹുൽ ഗാന്ധിയെ പരാജപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ബിജെപിക്കാർക്ക് ഹരമായി മാറിയിരുന്നു. പക്ഷെ. ഇത്തവണ നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരിലാൽ ശർമ്മ 1,29,399 വോട്ടിനാണ് സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. ജനാധിപത്യ മര്യാദകളിൽ ഒന്നിനെ പോലും പരിഗണിക്കാതെയും പരസ്പര ബഹുമാനമെന്ന രാഷ്ട്രീയ പാരമ്പര്യത്തെ കാറ്റിൽ പറത്തിയും പെരുമാറിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇക്കാര്യങ്ങളിൽ മോദി എല്ലാ വിധ പിന്തുണയും മൗനമായി നൽകുകയും ചെയ്തതോടെ 10 വർഷക്കാലം ജനാധിപത്യ മര്യാദകൾക്ക് ഭീഷണിയായി സ്മൃതി ഇറാനി മന്ത്രിയായി വാണു. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയും സംശയത്തിൻ്റെ നിഴലിലായിരുന്നു. എന്നിട്ടും മറ്റ് പ്രതിപക്ഷ കക്ഷികൾ പോലും സ്മൃതിക്കെതിരെ രംഗത്തു വന്നതുമില്ല. എന്നാൽ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ തരംതാണ ആരോപണങ്ങൾ ഉയർത്താൻ ഒരു മടിയും ബിജെപി അനുഭാവികളും സി പി എം അടക്കമുള്ള പാർട്ടിയണികളും മടിച്ചിട്ടുമില്ല. അങ്ങനെ പൊങ്ങി പറന്ന് നടന്ന വിരൽ പ്രധാനിയായ സ്മൃതി ഇറാനി ഒടുവിൽ ജനകീയ കോടതിയിൽ ദയനീയമായി പരാജയപ്പെട്ടാണ് സ്ഥാനമാനങ്ങൾ ഒന്നുമില്ലാതെ ഒദ്യോഗിക വസതി ഒഴിഞ്ഞു പോകുന്നത്. വിശ്വഗുരുവിൻ്റെ ഈ സാംസ്കാരിക മാനസപുത്രി രാജ്യസഭയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
Smriti Irani's official residence vacated after eight floors collapsed. Now take refuge in Vishwaguru.